NEWS UPDATE

6/recent/ticker-posts

രണ്ട് തലയും മൂന്ന് കൈകളും; ഒഡിഷയില്‍ യുവതി ജന്മം നല്‍കിയത് അപൂര്‍വ ഇരട്ടകള്‍ക്ക്

ഭുവനേശ്വര്‍: ഒഡിഷയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ യുവതി അപൂര്‍വ ഇരട്ടപെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കി. ഉടല്‍ കൂടിച്ചേര്‍ന്ന നിലയിലുള്ള ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് രണ്ട് തലയും മൂന്ന് കൈകളും രണ്ട് കാലുകളുമാണുള്ളത്.[www.malabarflash.com]


പൂര്‍ണവളര്‍ച്ചയിലെത്തിയ തലകള്‍ കഴുത്തിന്റെ ഭാഗത്ത് കൂടിച്ചേര്‍ന്ന നിലയിലാണ്. വ്യത്യസ്ത വായിലൂടെയാണ് കുട്ടികള്‍ ഭക്ഷണം സ്വീകരിക്കുന്നത്. ശ്വസിക്കുന്നതിനും രണ്ട് മൂക്ക് ഉപയോഗിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. നെഞ്ചും ആമാശയവും ഒട്ടിച്ചേര്‍ന്ന നിലയിലാണ്.

രാജ് നഗറിലെ കനി ഗ്രാമത്തില്‍ നിന്നുള്ള ഉമാകാന്ത് പരീദയും ഭാര്യ അംബികയുമാണ് കുട്ടികളുടെ മാതാപിതാക്കള്‍. കേന്ദ്രപരയിലെ ആശുപത്രിയില്‍ ഞായറാഴ്ച നടന്ന ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുട്ടികളെ വിദഗ്ധചികിത്സക്കായി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് പീഡിയാട്രിക്‌സിലേക്ക് മാറ്റി.

അപൂര്‍വമായ ശരീരികാവസ്ഥയില്‍ ജനിച്ച കുട്ടികളായതിനാല്‍ ആരോഗ്യനിലയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും കുട്ടികളെ വിദഗ്ധപരിശോധനയ്ക്ക് വിധേയരാക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടികളെ വേര്‍പ്പെടുത്തുന്ന ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സാകാര്യങ്ങള്‍ അതിന് ശേഷമാവും തീരുമാനിക്കുകയെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments