Top News

മഞ്ചേശ്വരത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

മഞ്ചേശ്വരം: കേരള ആർടിസി ബസ് ഇടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പൈവളിഗെ ജോടുക്കല് ബീഡ്ബയൽ നിവാസിലെ ഗുരുവയുടെ മകൻ ശശിധരൻ (26) ആണ് മരിച്ചത്.[www.malabarflash.com]


ഞായറാഴ്ച രാത്രി 9.30 യോടെ ഹൊസങ്കടി ടൗണിലാണ് സംഭവം.
മംഗളൂരു ഭാഗത്ത് നിന്നും വരികയായിരുന്ന ബസാണ് അപകടം വരുത്തിയത്. ഇതേ ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്കിനെയാണ് ഇടിച്ചത്. ബൈക്കിനെ മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടമെന്ന് കരുതുന്നു.

മരിച്ച ശശിധരന്റെ മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post