Top News

കുവൈത്തില്‍ തകര്‍ന്നുവീണ കെട്ടിടത്തില്‍ നിന്ന് മൂന്നംഗ കുടുംബത്തെ രക്ഷിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ റുമൈതിയയില്‍ തകര്‍ന്നുവീണ കെട്ടിടത്തില്‍ നിന്ന് മൂന്നംഗ കുടുംബത്തെ രക്ഷിച്ചതായി കുവൈത്ത് ഫയര്‍ ഫോഴ്‍സ് (കെ.എഫ്.എഫ്) അറിയിച്ചു.[www.malabarflash.com]

ഞായറാഴ്‍ച രാവിലെയായിരുന്നു സംഭവം. സമീപത്തുണ്ടായിരുന്ന നിര്‍മാണ തൊഴിലാളികളുടെ വീഴ്‍ചയാണ് കെട്ടിടം തകരാന്‍ കാരണമായതെന്ന് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. 

വിവരം ലഭിച്ചയുടന്‍ ഫയര്‍ഫോഴ്‍സ് സംഘം സ്ഥലത്തെത്തി പ്രവാസി കുടുംബത്തെ രക്ഷപ്പെടുത്തി. ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Post a Comment

Previous Post Next Post