NEWS UPDATE

6/recent/ticker-posts

നാട്ടിലേക്ക് മടങ്ങാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅദനി സുപ്രീം കോടതിയില്‍

ബെംഗളൂരു: ബംഗളൂരു സ്ഫോടനക്കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി അബ്ദുള്‍ നാസര്‍ മഅദനി സുപ്രീം കോടതിയെ സമീപിച്ചു. ആരോഗ്യപരമായ കാരണങ്ങളും കോവിഡ് സാഹചര്യവും ചൂണ്ടിക്കാട്ടി ജന്‍മദേശത്തേക്ക് മടങ്ങാന്‍ അനുമതി തേടിയാണ് മദനിയുടെ ഹരജി നല്‍കിയത്.[www.malabarflash.com]


ഹരജി ഏപ്രില്‍ 5നു കോടതി പരിഗണിക്കും. പ്രാസിക്യൂഷന്‍ അനാവശ്യമായി വിചാരണ വൈകിപ്പിക്കുകയാണെന്നും താന്‍ ബംഗളുരുവില്‍ തങ്ങാതെ തന്നെ ഇനി വിചാരണ നടപടികള്‍ തുടരാമെന്നും ഹരജിയില്‍ പറഞ്ഞിട്ടുണ്ട്.

ബെംഗളൂരു സ്ഫോടന കേസിന്റെ വിചാരണ നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് 2014 നവംബര്‍ 14 ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമക്കായിരുന്നതാണ്. എന്നാല്‍ ആറ് വര്‍ഷം കഴിഞ്ഞിട്ടും വിചാരണ പൂര്‍ത്തിയായിട്ടില്ല. വിചാരണ കോടതിയിലെ പഴയ ജഡ്ജി സ്ഥലംമാറി പോയതിനുശേഷം പുതിയ ജഡ്ജിയെ നിയമിച്ചിട്ടില്ല. 

നിലവില്‍ വിചാരണ നടപടികള്‍ ഒച്ച് ഇഴയുന്ന വേഗത്തിലാണ് പോകുന്നതെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ മഅദനി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Post a Comment

0 Comments