Top News

സംസ്ഥാനത്തെ ഇരട്ട വോട്ടര്‍മാരുടെ വിവരങ്ങള്‍ വെബ്‌സൈറ്റ് വഴി പുറത്തുവിട്ട് യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേയും ഇരട്ട വോട്ടര്‍മാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് യുഡിഎഫ് വെബ്‌സൈറ്റ്. www.operationtwins.com എന്ന വെബ്‌സൈറ്റിലൂടയൊണ് വിവരങ്ങള്‍ പുറത്തുവിട്ടത്.[www.malabarflash.com]

ബുധനാഴ്ച രാത്രി ഒന്‍പത് മണിക്കാണ് വെബ്‌സൈറ്റ് തുറന്നത്. വിവരങ്ങള്‍ രാത്രി പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു.
>
സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലെയും ഇരട്ട വോട്ടര്‍മാരുടെ പൂര്‍ണ വിവരം വെബ്‌സൈറ്റില്‍ ഉണ്ടെന്ന് കെ പി സി സി അവകാശപ്പെടുന്നു. 4.34 ലക്ഷം പേര്‍ക്ക് സംസ്ഥാനത്ത് ഇരട്ട വോട്ട് ഉണ്ടെന്നാണ് ചെന്നിത്തല നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. എന്നാല്‍ കമ്മീഷന്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം അനുസരിച്ച് 38,586 വോട്ടര്‍മാര്‍ക്ക് മാത്രമാണ് ഇരട്ട വോട്ടുള്ളത്.

വെബ്‌സൈറ്റില്‍ കയറി ജില്ലയും മണ്ഡലവും നല്‍കിയാല്‍ ആര്‍ക്ക് വേണമെങ്കിലും തങ്ങള്‍ക്ക് ഇരട്ട വോട്ട് ഉണ്ടോ എന്ന് കണ്ടെത്താനാകുമെന്ന് യുഡിഎഫ് കേന്ദ്രങ്ങള്‍ അറിയിച്ചു.

Post a Comment

Previous Post Next Post