കൊച്ചി: യു.എ.ഇ കോൺസുലേറ്റിന്റെ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് പ്രതികൾക്ക് ജാമ്യം.[www.malabarflash.com]
ഒന്നും നാലും പ്രതികളായ പി.എസ്. സരിത്ത്, സന്ദീപ് നായർ എന്നിവർക്കാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇരുവർക്കുമെതിരായ ഇ.ഡിയുടെ അന്വേഷണം പൂർത്തിയായിട്ടുണ്ടെന്ന് നിരീക്ഷിച്ചാണ് ജാമ്യം അനുവദിച്ചത്.
സ്വർണക്കടത്തിന് പിന്നിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഒക്ടോബറിൽ അറസ്റ്റിലായ ഇരുവരും അന്നുമുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇവർക്കെതിരെ ഡിസംബറിൽ ഇ.ഡി കുറ്റപത്രം നൽകിയിരുന്നു. അഞ്ചുലക്ഷം രൂപക്കും തുല്യ തുകക്കുള്ള രണ്ടാൾ ഉറപ്പിന്മേലുമാണ് ജാമ്യം അനുവദിച്ചത്.
കൊഫോപോസ പ്രകാരം കരുതൽ തടങ്കലിൽ കഴിയുന്നതിനാൽ ഇരുവർക്കും ജയിൽമോചിതരാവാൻ കഴിയില്ല. ഇ.ഡിയുടെയും കസ്റ്റംസിന്റെ റയും കേസുകളിൽ പ്രതിയായ സന്ദീപ് നായർ എൻ.ഐ.എ രജിസ്റ്റർ ചെയ്ത സ്വർണക്കടത്ത് കേസിൽ മാപ്പുസാക്ഷിയാണ്.
Post a Comment