Top News

വടകരയിൽ വാഹനാപകടത്തിൽ കാസർകോട് സ്വദേശി മരിച്ചു

വടകര: വടകര ദേശിയപാതയിൽ ഇരിങ്ങൽ മാങ്ങൂൽ പാറയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ കാസർകോട് സ്വദേശി തൽക്ഷണം മരിച്ചു.[www.malabarflash.com]

വിദ്യാനഗർ സ്വദേശി പ്രദീപ് കുമാർ (36) ആണ് മരിച്ചത്.
 ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ സംഭവിച്ച അപകടത്തിൽ  വടകര ഭാഗത്ത് നിന്ന് പോവുകയായിരുന്ന പ്രദീപിന്റെ സ്കൂട്ടർ എതിരെവന്ന ഇന്നോവകാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.  റോഡിലേക്ക് വീണ പ്രദീപ് കുമാറിന്റെ ദേഹത്തേക്ക് കണ്ടെയ്നെർ ലോറി കയറിഇറങ്ങുകയായിരുന്നു. ലോറിയുടെ ടയറുകൾക്കിടയിൽ കുടുങ്ങിയ മൃതദേഹം ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.

മേപ്പയൂർ കാരയാട്ടെ ഭാര്യവീട്ടിൽ നിന്നും സ്വദേശത്തേക്ക് മടങ്ങവെയാണ് ഇദ്ദേഹം അപകടത്തിൽപ്പെട്ടത്. വടകരയിൽ നിന്നെത്തിയ അഗ്നിശമനസേനയും , പയ്യോളി പോലീസും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗത സ്തംഭനമുണ്ടായി.

Post a Comment

Previous Post Next Post