ന്യൂഡൽഹി: കോവിഡ് രണ്ടാംതരംഗം രാജ്യത്ത് വ്യാപകമായിരിക്കേ നടക്കുന്ന കുംഭമേളക്കെതിരെ വിമർശനമുയരവേ ന്യായീകരണവുമായി ബി.ജെ.പി എം.എൽ.എ. ഉത്തർപ്രദേശിലെ ബി.ജെപി എം.എൽ.യും നേതാവുമായ സുനിൽ ഭരലയാണ് ന്യായീകരണവുമായി രംഗത്തെത്തിയത്.[www.malabarflash.com]
''കോവിഡിനേക്കാൾ വലുതാണ് കുംഭമേളയിലുള്ള വിശ്വാസം. എനിക്ക് കോവിഡ് പോസിറ്റീവായിരുന്നു. എന്നിട്ടും ഏപ്രിൽ 13ന് ഞാൻ കുംഭമേള സന്ദർശിച്ചു. കോവിഡിനെതിരെ ഗംഗാമാതാവ് പൊരുതും. നിസാമുദ്ദീൻ മർകസിലെ സാഹചര്യവും കുംഭമേളയും താരതമ്യം ചെയ്യാനാവില്ല'' -സുനിൽ ഭരല പറഞ്ഞു.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡ് കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. കുംഭമേളയുടെ ഭാഗമായി സന്യാസിമാർ ഗംഗ നദിയിൽ കുളിക്കുന്ന ചടങ്ങ് ഒഴിവാക്കണമെന്നാണ് മോദി ആവശ്യപ്പെട്ടത്.

Post a Comment