Top News

ആത്മഹത്യശ്രമം; നടി ഛൈത്ര കൂട്ടൂര്‍ ആശുപത്രിയിൽ

ബെംഗളൂരൂ: കന്നട നടിയും ബിഗ് ബോസ് താരവും എഴുത്തുകാരിയുമായ ഛൈത്ര കൂട്ടൂര്‍ ആത്മഹത്യശ്രമത്തിനെ തുടര്‍ന്ന് ചികിത്സയില്‍. കീടനാശിനി കുടിച്ച് അവശനിലയില്‍ കാണപ്പെട്ട ഛൈത്രയെ കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.[www.malabarflash.com]

ഛൈത്ര അപകടനില തരണം ചെയ്തുവെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ഛൈത്രയുടെ പിതാവ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.

കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ഛൈത്രയുടെ വിവാഹം കഴിഞ്ഞത്. മധ്യപ്രദേശ് സ്വദേശിയായ നാഗാര്‍ജുനയാണ് ഭര്‍ത്താവ്. വിവാഹത്തില്‍ നാഗാര്‍ജുനയുടെ കുടുംബാംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അതെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതെന്ന് ഛൈത്രയുടെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Post a Comment

Previous Post Next Post