NEWS UPDATE

6/recent/ticker-posts

കാസറകോട് ജില്ലയിലെ 15 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ


കാസർകോട്: ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ കോവിഡ് ബാധിതരുള്ള 15 തദ്ദേശഭരണ സ്ഥാപന പരിധിയിൽ സിആർപിസി 144 പ്രകാരം ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ( ഏപ്രിൽ 23) രാത്രി 12 മുതൽ ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ.[www.malabarflash.com]


നേരത്തേസർക്കാർ പ്രഖ്യാപിച്ച എല്ലാ നിയന്ത്രണങ്ങളും ഇതോടൊപ്പം കർശനമായി നടപ്പാക്കുന്നതിനും ഇന്ന് രാത്രി ഏഴിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം തീരുമാനിച്ചു.

കാഞ്ഞങ്ങാട്, നീലേശ്വരം മുൻസിപാലിറ്റികളിലും അജാനൂർ, ചെമ്മനാട് ,ചെറുവത്തൂർ ,കള്ളാർ, കയ്യൂർ-ചീമേനി , കിനാനൂർ കരിന്തളം, കോടോംബേളൂർ, മടിക്കൈ, പടന്ന, പള്ളിക്കര, പുല്ലൂർ-പെരിയ, തൃക്കരിപ്പൂർ, ഉദുമ എന്നീ ഗ്രാമപഞ്ചായത്തുകളിലും ഉൾപ്പെടുന്ന മുഴുവൻ പ്രദേശങ്ങളിലുമാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ആളുകൾ കൂട്ടം കുടുന്നത് കർശനായി വിലക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ പോലീസ് പരിശോധനയും നടപടികളും കർശനമാക്കും.

യോഗത്തിൽ ജില്ലാ പോലീസ് മേധാവി പിബി രാജീവ്, എ ഡി എം അതുൽ എസ് നാഥ് ഡി എം ഒ (ആരോഗ്യം) ഡോ.എ.വി.രാംദാസ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments