Top News

ധര്‍മടത്ത് പിണറായിക്കെതിരെ മത്സരിക്കില്ല; അഭ്യൂഹം അടിസ്ഥാനരഹിതം: സുധാകരൻ

തിരുവനന്തപുരം: ധര്‍മടത്ത് പിണറായി വിജയനെതിരെ മല്‍സരിക്കില്ലെന്ന് കെ.സുധാകരന്‍ എംപി. അഭ്യൂഹങ്ങളില്‍ അടിസ്ഥാനമില്ല. മത്സരിക്കാൻ ആരെയും സന്നദ്ധത അറിയിച്ചിട്ടില്ല.[www.malabarflash.com] 

ഡിസിസി സെക്രട്ടറി സി. രഘുനാഥ് സ്ഥാനാര്‍ഥിയാകണമെന്നാണ് അഭിപ്രായമെന്നും സുധാകരന്‍ പറഞ്ഞു. ധർമടത്ത് മത്സരിക്കാൻ സുധാകരൻ തയാറാണെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


അതേസമയം, ധര്‍മടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി‍. കരുത്തനായ സ്ഥാനാര്‍ഥിയെത്തന്നെയാകും മുഖ്യമന്ത്രി പിണറായി വിജയനെതിരെ മല്‍സരിപ്പിക്കയെന്നും അദ്ദേഹം വ്യക്തമാക്കി. 

നെയ്യാറ്റിന്‍കരയില്‍ ആര്‍. സെല്‍വരാജിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുല്ലപ്പള്ളി.

Post a Comment

Previous Post Next Post