പടന്ന: ബൈക്കില്‍ ഓട്ടോ റിക്ഷയിടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. വലിയ പറമ്പ പടന്ന കടപ്പുറത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ഉദിനൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥി പാണ്ട്യാല വളപ്പില്‍ താമസിക്കുന്ന സുമൈദ് (18) ആണ് മരണപ്പെട്ടത്.[www.malabarflash.com]
കൂടെ ഉണ്ടായിരുന്ന വലിയപറമ്പ സ്വദേശി ഫര്‍ഹാദിനെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഓട്ടോറിക്ഷ ഇടിച്ച് സുമൈദ് തല്‍ക്ഷണം മരണപ്പെടുകയായിരുന്നു.
പാണ്ഡ്യലയിലെ മുഹമ്മദ്കുഞ്ഞി കെ പി സുബൈദ ദമ്പതികളുടെ മകനാണ് മരിച്ച സുമൈദ്.
Post a Comment