Top News

കബഡി ചാംപ്യന്‍ഷിപ്പിനിടെ ഗ്യാലറി തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ ദേശീയ ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിനിടെ ഗ്യാലറി തകര്‍ന്നുവീണു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കാണികള്‍ തിങ്ങിനിറഞ്ഞ ഗ്യാലറിയുടെ ഒരുഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]

താത്ക്കാലിക ഗ്യാലറിയാണ് തകര്‍ന്നുവീണത്. തെലങ്കാനയിലെ സൂര്യാപേട്ടില്‍ തിങ്കളാഴ്ചയാണ് സംഭവം. 47ാമത് ദേശീയ ജൂനിയര്‍ കബഡി ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് അപകടം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അതേസമയം കളിക്കാരും റഫറിമാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലെ ചാംപ്യന്‍മാരായ സായും ബിഹാറും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. 29 സംസ്ഥാനങ്ങളില്‍ നിന്നായി 1500 കായികതാരങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. അനുവദിച്ചതില്‍ കൂടുതല്‍ പേര്‍ കയറിയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.

Post a Comment

Previous Post Next Post