നാദാപുരം: ബിരുദ പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥി തോട്ടിൽ മുങ്ങിമരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി ജാമിഅ അസ്അരിയ്യ ഇസ്ലാമിയ്യ അറബിക് കോളജ് വിദ്യാർഥി പാപ്പിനിശ്ശേരി പാറക്കൽ പുതിയ പുരയിൽ ഇസ്മായിലിന്റെ മകൻ തസ്ലി (22) ആണ് മരിച്ചത്.[www.malabarflash.com]
നാദാപുരം അൽ ഫുർഖാൻ കോളജ് സെൻററിൽ അഞ്ചാം സെമസ്റ്റർ അറബിക് ബിരുദ പരീക്ഷ എഴുതാൻ എത്തിയതായിരുന്നു.
ഇതിലെ ഒമ്പത് വിദ്യാർഥികൾ പുളിക്കൂൽ മഠത്തിൽ സ്രാമ്പിയിലാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച പരീക്ഷ കഴിഞ്ഞ് സമീപത്തെ പുളിക്കൂൽ തോട്ടിൽ കൂട്ടുകാരായ മൂന്നുപേർക്കൊപ്പം കുളിക്കാനിറങ്ങിയ തസ്ലി മുങ്ങിത്താഴുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വടകര താലൂക്ക് ആശുപത്രിയിൽ.
Post a Comment