Top News

കൊണ്ടോട്ടിയിലെ ഇടത് സ്വതന്ത്രന്‍ കെ.പി. സുലൈമാന്‍ ഹാജിയുടെ പത്രിക സ്വീകരിച്ചു

മലപ്പുറം: കൊണ്ടോട്ടിയിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കെ.പി. സുലൈമാന്‍ ഹാജിയുടെ പത്രിക വരണാധികാരി സ്വീകരിച്ചു. യുഡിഎഫ് പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് പത്രിക സൂക്ഷ്മപരിശോധനയ്ക്കായി മാറ്റി വെച്ചിരുന്നു.[www.malabarflash.com]


സത്യവാങ് മൂലത്തില്‍ജീവിത പങ്കാളിയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തേണ്ട സ്ഥലത്ത് കൃത്യമായി വിവരങ്ങള്‍ രേഖപ്പെടുത്തിയില്ലെന്നും സ്വത്ത് വിവരങ്ങളില്‍ വിവരങ്ങളില്‍ അവ്യക്തതയുണ്ടെന്നുമായിരുന്നു യുഡിഎഫ് പരാതി ഉന്നയിച്ചത്.

കെ.പി.സുലൈമാന്‍ ഹാജി രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെന്നും ഇക്കാര്യം മറച്ചു വെച്ചെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് പത്രിക തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി വെച്ചിരുന്നു.

Post a Comment

Previous Post Next Post