കാഞ്ഞങ്ങാട്: മാധ്യമ പ്രവർത്തകർക്ക് കോവിഡ് വാക്സിനേഷൻ ഉടൻ നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു) കാസറകോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.[www.malabarflash.com]
കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗം സംസ്ഥാന കമ്മിറ്റി അംഗം സി.കെ നാസർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലത്തീഫ് ഉളുവർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ടി.പി രാഘവൻ, സെക്രട്ടറി എം.പ്രമോദ് കുമാർ, ജോയിന്റ് സെക്രട്ടറി പുരുഷോത്തമ ഭട്ട് എന്നിവർ പ്രസംഗിച്ചു.
Post a Comment