Top News

യുവ സമൂഹം ധാര്‍മികതയുടെ കാവലാകണം- കാന്തപുരം

പുത്തിഗെ: സമൂഹത്തിന് നന്മയുടെ വഴി കാണിച്ച് കൊടുക്കാന്‍ യുവാക്കള്‍ ധാര്‍മ്മികതയുടെ കാവലാളായി മുന്നില്‍ നില്‍ക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. മുഹിമ്മാത്തില്‍ ത്വാഹിര്‍ തങ്ങള്‍ 15ാം ഉറൂസ് മുബാറകിന്റെ സമാപന വേദിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.[www.malabarflash.com]


ഉറൂസുകള്‍ നാടിന്റെ ഐക്യവും മതബോധവും വളര്‍ത്തുന്നതില്‍ വലിയ സംഭാവനകളാണ് നല്‍കുന്നത്. ത്വാഹിര്‍ തങ്ങള്‍ ജനമനസ്സുകളില്‍ ചെലുത്തിയ സ്വാധീനത്തിന്റെ വലിയ അടയാളമാണ് മുഹിമ്മാത്തിന്റെ വികാസം. ഒരു നാടിന്റെയും സമൂഹത്തിന്റെയും അഭയമായി ത്വാഹിര്‍ തങ്ങള്‍ മാറി എന്നതിന് തെളിവാണ് അഹ്ദല്‍ ഉറൂസിലേക്ക് ഒഴുകിയെത്തിയ ജനസഞ്ചയം. അള്ളാഹു ഒരാളെ ഇഷ്ടപ്പെട്ടാല്‍ ജന മനസ്സുകളില്‍ അവര്‍ക്ക് വലിയ മതിപ്പ് നല്‍കും. ത്യാഗ നിര്‍ബലമായ ത്വാഹിര്‍ തങ്ങളുടെ ജീവിതം പുതു തലമുറക്ക് പാഠമാകണമെന്ന് കാന്തപുരം പറഞ്ഞു.

എല്ലാ വിജ്ഞാനങ്ങളും ഒരു കുടക്കീഴില്‍ നല്‍കുന്നതിനുള്ള സംവിധാനങ്ങളാണ് മുപ്പതാണ്ടിലേക്ക് നടക്കുന്ന മുഹിമ്മാത്തില്‍ ഒരുക്കിക്കൊണ്ടിരിക്കുന്നത്. മുഹിമ്മാത്ത് വൈസ് പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

Post a Comment

Previous Post Next Post