Top News

മുസ്‌ലിം ലീഗ് മുന്‍ എംഎല്‍എയുടെ മകന്‍ ബിജെപിയിലെന്ന് വാര്‍ത്ത; തള്ളിക്കളഞ്ഞ് കുടുംബം, ‘ഞങ്ങള്‍ യുഡിഎഫിനോടൊപ്പം’

തിരുവനന്തപുരം: മുസ്‌ലിം ലീഗ് മുന്‍ എംഎല്‍എ പിഎപി മുഹമ്മദ് കണ്ണിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു എന്ന വാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി കുടുംബം. മുഹമ്മദ് കണ്ണിന്റെ മകന്‍ ഹബീബ് റഹ്മാന്‍ ബിജെപിയില്‍ എന്ന പേരില്‍ ജന്മഭൂമിയിലാണ് വാര്‍ത്ത വന്നത്.[www.malabarflash.com]


തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ കുമ്മനം രാജശേഖരനെ സ്വീകരിച്ച ചിത്രമാണ് ബിജെപിയില്‍ ചേര്‍ന്നെന്ന വ്യാജപ്രചരണത്തിന് ഉപയോഗിച്ചതെന്ന് ഹബീബിന്റെ കുടുംബം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പ്രവര്‍ത്തകര്‍ക്കൊപ്പം കുമ്മനം രാജശേഖരന്‍ ഹബീബിന്റെ വീട്ടിലെത്തിയത്. സ്വകാര്യ സംഭാഷണത്തിന് ശേഷം മടങ്ങും മുമ്പ് ഒരു ഷോള്‍ ഹബീബിനെ കുമ്മനം രാജശേഖരന്‍ അണിയിച്ചു. ഒപ്പം നിന്ന് ഫോട്ടോയുമെടുത്തു.

ഈ ചിത്രമാണ് ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്തയോടൊപ്പം നല്‍കിയത്. വീട്ടിലെത്തിയ ആളെ സ്വീകരിച്ചത് ആതിഥ്യ മര്യാദയുടെ പേരിലാണെന്നും തങ്ങള്‍ യുഡിഎഫ് അനുഭാവികളാണെന്നും കുടുംബം പറഞ്ഞു.

Post a Comment

Previous Post Next Post