Top News

സി എച്ച് കുഞ്ഞമ്പുവിന് ദേലംപാടി പഞ്ചായത്തിൽ ഹൃദ്യമായ സ്വീകരണം

അഡൂർ: ഉദുമ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി എച്ച് കുഞ്ഞമ്പുവിന് ദേലംപാടി പഞ്ചായത്തിൽ ഹൃദ്യമായ സ്വീകരണം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിയാളുകൾ സ്വീകരണ കേന്ദ്രങ്ങളിലെത്തി.[www.malabarflash.com]

ചാമക്കൊച്ചി, മല്ലംപാറ, പള്ളഞ്ചി, ബളവന്തടുക്ക, പാണ്ടി, ഏവന്തൂർ ചെക്ക്പോസ്റ്റ്, എടപ്പറമ്പ, ബാലനടുക്ക, ബാബയ്യമൂല, ചീനാടി, ബെള്ളക്കാന, അടുക്കം, ദേവറഡുക്ക, മണിയൂർ, പള്ളങ്കോട്, പരപ്പ, ബെള്ളിപ്പാടി, ദേലംപാടി, മയ്യള എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ഊജംപാടിയിൽ സമാപിച്ചു. 
പൊരിയുന്ന വെയിലിനെ കൂസാതെ നൂറുക്കണക്കിനാളുകൾ സ്ഥാനാർഥിയെ കാണാനെത്തി. വിവിധ കേന്ദ്രങ്ങളിൽ കെ കുഞ്ഞിരാമൻ എംഎൽഎ, സിജിമാത്യു, അഡ്വ എ പി ഉഷ, എ ചന്ദ്രശേഖരൻ, സി കെ കുമാരൻ, ഇ ടി മത്തായി, എ വി ശിവപ്രസാദ്, ബിപിൻരാജ് പായം, ഡി അബ്ദുള്ളക്കുഞ്ഞി, എ പി കുശലൻ, തുളസീധരൻ ബളാനം, അൻവർ മാങ്ങാട് എന്നിവർ സംസാരിച്ചു.
 
ചൊവ്വാഴ്ച കുറ്റിക്കോൽ പഞ്ചായത്തിലാണ് പര്യടനം. രാവിലെ ഇട്ടക്കാട്‌ നിന്നാരംഭിക്കുന്ന പര്യടനം എരിഞ്ഞിപ്പുഴ,വട്ടംതട്ട, ബേത്തൂർപാറ, പരപ്പ, കാവുങ്കാൽ, ഒറ്റമാവുങ്കാൽ, ശങ്കരംപാടി, ഏണിയാടി, മാരിപ്പടുപ്പ്, മൊട്ട, ഉന്തത്തെടുക്ക, മാണിമുല, ബേതലം, മലാംകുണ്ട്, വീട്ടിയാടി, മാനടുക്കം, ചുഴിപ്പ്, കരിവേടം, ചൂരിത്തോട്, ബന്തടുക്ക ടൗൺ, പടുപ്പ്, തങ്കത്തടുക്കം, ആലീനുതാഴെ, നരിയന്റെപുന്ന, പ്ലാവിലായ, ഞെരു, അത്തിയടുക്കം, കളക്കര-1, കുറ്റിക്കോൽ ടൗൺ, കുറ്റിക്കോൽ, വളവ് എന്നിവിടങ്ങളിലെ സ്വീകരണത്തിന്‌ ശേഷം ചാടകത്ത്‌ സമാപിക്കും.

Post a Comment

Previous Post Next Post