Top News

മന്ത്രവാദി ചമഞ്ഞ് തട്ടിപ്പ് നടത്തി യുവതിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍

കോഴിക്കോട്: മന്ത്രവാദി ചമഞ്ഞ് തട്ടിപ്പ് നടത്തി യുവതിയെ പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. മലപ്പുറം പുത്തൂർ സ്വദേശി ശിഹാബുദ്ദീനെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

മന്ത്രവാദിയെന്ന് പരിചയപ്പെടുത്തി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചതിന് ശേഷമാണ് പീഡനം. തുടർന്ന് യുവതികളുടെ പണവും സ്വര്‍ണ്ണവുമെല്ലാം കൈക്കലാക്കും. ചികിത്സയുടെ ഭാഗമാണെന്ന് പറഞ്ഞാണ് ഇയാൾ പലരെയും പീഡിപ്പിച്ചത്.

പിന്നീട് പീഡന വിവരം പുറത്ത് പറയുതെന്ന് പറഞ്ഞ് യുവതികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജ് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ശിഹാബുദ്ദീനെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്,കണ്ണൂർ ജില്ലകളിലായി നാൽപ്പതോളം കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രത്യേക അന്വേഷണ സംഘത്തിന്‍റെ മൂന്നാഴ്ച നീണ്ട ശ്രമത്തിനൊടുവിൽ മടവൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ കൈയിൽ നിന്ന് 14 സിം കാർഡുകളും കണ്ടെത്തി. ശിഹാബുദ്ദീൻ നിരവധി പേരെ വിവാഹം ചെയ്തിട്ടുണ്ടെന്നും മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post