Top News

സ്‌കൂളിന്റെ കെട്ടിടം പുനരുദ്ധാരണം നടത്തിയതില്‍ ക്രമക്കേട്; വിജിലന്‍സ് സംഘം മിന്നല്‍ പരിശോധന നടത്തി


കാഞ്ഞങ്ങാട്: ബളാല്‍ ഗ്രാമ പഞ്ചായത്ത് പദ്ധതിയായ കനക പള്ളി തട്ടില്‍ ഗവ എല്‍ പി സ്‌കൂളിന്റെ കെട്ടിടം പുനരുദ്ധാരണം നടത്തിയതിലെ ക്രമക്കേട് സംബസിച്ചും പദ്ധതി പ്രകാരമുള്ള ചുറ്റുമതില്‍ നിര്‍മ്മാണം നടത്താത്തതു സംബന്ധിച്ചും ഉള്ള പരാതിയില്‍ കാസറകോട് വിജിലന്‍സ് ഡിവൈഎസ്പി ഡോ.വി.ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ വിജിലന്‍സ് സംഘം മിന്നല്‍ പരിശോധന നടത്തി.[www.malabarflash.com]

കെട്ടിട പുനരുദ്ധാരണ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് കണ്ടെത്തിയ ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് ഡയരക്ടര്‍ക്ക് റിപ്പോര്‍ട്ട് സമപ്പിച്ച് അനന്തര നടപടി കൈകൊള്ളുമെന്ന് വിജിലന്‍സ് അറിയിച്ചു. 

പരിശോധനയില്‍ നീലേശ്വരം കെട്ടിട വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ ബിജു എസ്. ഐ. രമേശന്‍ വിജിലന്‍സ് ഉദ്യോഗസ്ഥരായ രാജീവന്‍, കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post