NEWS UPDATE

6/recent/ticker-posts

ഫുട്ബാള്‍ കളിച്ചു മടങ്ങുമ്പോള്‍ മൊഗ്രാല്‍ സ്വദേശി ദുബൈയില്‍ കുഴഞ്ഞ് വീണ് മരിച്ചു

ദുബൈ: കാസര്‍കോട് മൊഗ്രാല്‍ സ്വദേശി ദുബൈ നൈഫില്‍ കുഴഞ്ഞ് വീണ് മരിച്ചു. മൊഗ്രാല്‍ റഹ്മത്ത് നഗറിലെ പരേതനായ സ്വാലിഹ് ആമിന എന്നിവരുടെ മകന്‍ ദില്‍ശാദ് (31) ആണ് മരിച്ചത്.[www.malabarflash.com]. 

കൂട്ടുകാര്‍ക്കൊപ്പം ഫുട്ബാള്‍ കളിച്ചു മടങ്ങുമ്പോള്‍ നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഒരു വര്‍ഷം മുമ്പാണ് ദില്‍ശാദിന്റെ വിവാഹം നടന്നത്. നാട്ടില്‍ നിന്നും അടുത്തിടെയാണ് ദുബൈയില്‍ എത്തിയത്. അസ്മിയാണ് ഭാര്യ. 3 സഹോദരിമാരുണ്ട്.

Post a Comment

0 Comments