വെള്ളരിക്കുണ്ട്: ഗ്യാസ് അടുപ്പിൽ നിന്നും തീപടർന്ന് ഗുരുതര പൊള്ളലേറ്റ വിദ്യാർത്ഥി മരിച്ചു. വെസ്റ്റ് എളേരി പറമ്പ ആലത്തടിയിലെ സുശീലയുടെ മകൻ ഷിജിൽ (15) ആണ് മരിച്ചത്. വള്ളിക്കടവ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്.[www.malabarflash.com]
കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ഷിജിലന് പൊള്ളലേറ്റത്. രാവിലെ അമ്മ സുശീല ജോലിക്കായി പുറത്ത് പോയ സമയത്താണ് അപകടം. ഗ്യാസ് അടുപ്പ് തുറന്ന ശേഷം മണ്ണെണ്ണ വിളക്ക് കൊണ്ട് തീ കത്തിക്കാൻ ശ്രമിക്കവേ മണ്ണെണ്ണ ഗ്യാസ് അടുപ്പിലേക്കും ഷിജിലിന്‍റെ ദേഹത്തും മറിയുകയായിരുന്നു.
ഗുരുതര പൊള്ളലേറ്റ ഷിജിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്.
സഹോദരി അർഷ പരവനടുക്കം എം.ആർ. എസ് സ്കൂൾ വിദ്യാർത്ഥിനിയാണ്.
Post a Comment