Top News

പാണ്ടിക്കാട് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകം; ഒരു പ്രതി കൂടി പിടിയില്‍

മലപ്പുറം: പാണ്ടിക്കാട് മുസ്ലിം ലീഗ് പ്രവർത്തകൻ ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീറിനെ കുത്തിക്കൊന്ന കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. ഒറവമ്പുറം സ്വദേശി ഷമ്മാസാണ് അറസ്റ്റിലായത്. ഇതോടെ ആര്യാടൻ സമീറിന്‍റെ കൊലപാതകത്തിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.[www.malabarflash.com]


ജനുവരി 27ന് രാത്രി 11 മണിയോടെയാണ് പാണ്ടിക്കാട് ഒറവമ്പലത്ത് വച്ചാണ് മുഹമ്മദ് സമീറിന് കുത്തേറ്റത്. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിച്ചിച്ച സമീർ പുലർച്ചെ മൂന്നു മണിയോടെയാണ് മരിച്ചത്. 

 മുഹമ്മദ് സമീറിനെ കുത്തിക്കൊന്ന കേസിലെ ഒറവമ്പ്രം കിഴക്കുമ്പറമ്പിൽ നിസാം, കിഴക്കുമ്പറമ്പിൽ ബാപ്പു, കിഴക്കും പറമ്പിൽ മജീദ് എന്ന ബാഷ, ഒറവമ്പുറം ഒറവമ്പുറം ഐലക്കര യാസർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Post a Comment

Previous Post Next Post