തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയെ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം മരിയന്‍ എന്‍ജിനീയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ ആര്‍കിടെക്ച്വര്‍ വിദ്യാര്‍ത്ഥിനി അഞ്ജന (21 ) യാണ് മരിച്ചത്. അടൂര്‍ സ്വദേശിനിയാണ് മരിച്ച അഞ്ജന.[www.malabarflash.com]
ഭക്ഷണം കഴിക്കാന്‍ എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ മുറിയിലെത്തിയപ്പോഴാണ് അഞ്ജനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. മൃതദേഹത്തിന് സമീപത്തു നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അമിത അളവില്‍ ഗുളികകള്‍ കഴിച്ചതാവാം മരണകാരണമെന്നാണ് പോലീസിന്റെ നിഗമനം.
അതേസമയം അഞ്ജനയ്ക്ക് മറ്റ് പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയില്ലെന്നാണ് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ കഴക്കൂട്ടം പോലീസ് കേസെടുത്തിട്ടുണ്ട്.
0 Comments