NEWS UPDATE

6/recent/ticker-posts

കോവിഡ് വ്യാപനം; ആവശ്യമെങ്കില്‍ 144 പ്രഖ്യാപിക്കാന്‍ നിര്‍ദേശം, കലക്ടര്‍മാരെ സഹായിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പൊതുജനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും നടപടികള്‍ സ്വീകരിക്കാനും ജില്ലകളിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.[www.malabarflash.com]


നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും. മാത്രമല്ല, സ്ഥിതിഗതികള്‍ നിരീക്ഷിച്ച് 144 പ്രഖ്യാപിക്കാന്‍ കലക്ടര്‍മാരോടും ആവശ്യപ്പെട്ടു. മൈക്രോ കണ്ടെയന്‍മെന്റ് മേഖലകള്‍ തിരിച്ച് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 

ഫെബ്രുവരി അതിനിര്‍ണായകമെന്നാണ് ആരോഗ്യവകുപ്പിന്റെ വിദഗ്ദ സമിതി വിലയിരുത്തുന്നത്. ആറ്റുകാല്‍ പൊങ്കാലയ്ക്കും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിടുണ്ട്. പൊങ്കാല പണ്ടാര അടുപ്പില്‍ മാത്രമായിരിക്കും. ക്ഷേത്ര വളപ്പില്‍ പൊങ്കാല ഇടാനും ഭക്തര്‍ക്ക് അനുമതിയില്ലെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു.




Post a Comment

0 Comments