Top News

ശബരിമല നാമജപഘോഷയാത്ര ചെയര്‍മാന്‍ സിപിഐഎമ്മിലേക്ക്; പാര്‍ട്ടി പ്രവേശനം പ്രഖ്യാപിച്ച് നാമജപസംഘത്തിലെ പ്രബല വിഭാഗം

പന്തളം: ശബരിമലയിലേക്കുള്ള യുവതീപ്രവേശനത്തെ ചെറുക്കാന്‍ സംഘടിപ്പിച്ച നാമജപഘോഷയാത്രയ്ക്ക് പന്തളത്ത് നേതൃത്വം നല്‍കിയ പ്രമുഖ നേതാക്കള്‍ സിപിഐഎമ്മിലേക്ക്. ശബരിമല ധര്‍മ്മസംരക്ഷണ സമിതി ചെയര്‍മാനും ബിജെപി നേതാവുമായ എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗമാളുകളാണ് സിപിഐഎമ്മിലേക്ക് ചേക്കേറുന്നത്.[www.malabarflash.com]

നാമജപസംഘത്തിലെ പ്രബലവിഭാഗം സിപിഐഎമ്മിലേക്ക് ചേരുന്നത് കേരളത്തിലെ ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാകുകയാണ്.

നാമജപഘോഷയാത്രയുടെ സമയത്ത് കൃഷ്ണകുമാറിനെതിരെ പോലീസ് കേസെടുക്കുയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. അക്കാലത്ത് ബിജെപി നേതാക്കള്‍ പിന്തുണയ്ക്കാത്തതിലെ അതൃപ്തിയാണ് കൃഷ്ണകുമാറിന്റേയും സംഘത്തിന്റേയും സിപിഐഎം പ്രവേശനത്തിനുപിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പന്തളത്ത് വ്യാഴാഴ്ച  നടക്കുന്ന യോഗത്തില്‍വെച്ച് കൃഷ്ണകുമാറിനേയും സംഘത്തേയും സിപിഐഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുമെന്നാണ് വിവരം.

ബിജെപി മുന്‍പിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എംആര്‍ മനോജ് കുമാര്‍, ബാലഗോകുലം മുന്‍ താലൂക്ക് സെക്രട്ടറി അജയ്കുമാര്‍ വാളാകോട്ട്, മഹിളാ മോര്‍ച്ച നേതാവ് ശ്രീലത, ബിഎംഎസ് മേഖലാ ജോയിന്‍ സെക്രട്ടരി എംസി സദാശിവന്‍ എന്നിവരടക്കമുള്ള മുപ്പതിലധികം പേരാണ് ബിജെപിയില്‍ നിന്നും അകലുന്നത്.


Post a Comment

Previous Post Next Post