NEWS UPDATE

6/recent/ticker-posts

കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു: വിവാഹിതരായത് 6 മാസം മുൻപ്

മുക്കം: ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പ് നാട്ടിക്കല്ലിങ്ങല്‍ കുട്ട്യാലിയുടെ മകന്‍ ഷഹീര്‍ (30) ആണ് ഭാര്യ മുഹ്‌സിലയെ (20) കഴുത്തറുത്ത് കൊന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം.[www.malabarflash.com] 

പുലര്‍ച്ചയോടെ ഷഹീറിന്റെ മുറിയില്‍ നിന്നും വലിയ ശബ്ദം കേട്ട് തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന മാതാപിതാക്കള്‍ എണീറ്റ് വന്ന് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഷഹീര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഇവര്‍ അടുത്ത വീടുകളിലുള്ള ബന്ധുക്കളെ വിളിച്ചുവരുത്തിയതോടെ ഷഹീര്‍ വാതില്‍ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു.



തുടര്‍ന്ന് ബന്ധുക്കള്‍ മുറിയുടെ അകത്തേക്ക് കയറി നോക്കുമ്പോഴാണ് മുഹ്‌സിലയെ രക്തത്തില്‍ കുളിച്ച് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ഇവര്‍ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

പുറത്തേക്ക് ഓടിയ ഷഹീറിനെ ബന്ധുക്കള്‍ പിടികൂടുകയായിരുന്നു. മുക്കം പൊലിസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ആറു മാസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും വിവാഹിതരായത്. സംശയ രോഗമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

മലപ്പുറം ഒതായി സ്വദേശിനിയാണ് കൊല്ലപ്പെട്ട മുഹ്‌സില. കഴിഞ്ഞദിവസമാണ് യുവതി സ്വന്തം വീട്ടില്‍നിന്ന് പഴംപറമ്പിലെ ഭര്‍തൃ വീട്ടിലെത്തിയത്. വിവാഹത്തിനുശേഷം ഷഹീര്‍ അധികം പുറത്തിറങ്ങാറില്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

Post a Comment

0 Comments