Top News

വാതിലിനും ചുവരിനുമിടയില്‍ കുടുങ്ങി യുഎഇയില്‍ അഞ്ച് വയസുകാരന്‍ മരിച്ചു

ഷാര്‍ജ: വീട്ടിലെ ഗ്യാരേജ് ഡോറിനും ചുവരിനുമിടയില്‍ കുടുങ്ങി അഞ്ച് വയസുകാരന് ദാരുണാന്ത്യം. വാസിത്തിലെ ഒരു വില്ലയിലായിരുന്നു അപകടം. അറബ് വംശജനായ കുട്ടിയാണ് മരണപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.[www.malabarflash.com]


തിങ്കളാഴ്ച  രാവിലെയാണ് അപകടം സംഭവിച്ചത്. കുട്ടിയെ വീട്ടില്‍ കാണാനില്ലെന്ന് മനസിലാക്കി മാതാപിതാക്കള്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് ഗ്യാരേജ് ഡോറിനും ഭിത്തിക്കുമിടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. നാഷണല്‍ ആംബുലന്‍സ് സംഘം സ്ഥലത്തെത്തി കുട്ടിയെ അല്‍ ഖാസിമി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തും മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.



കുട്ടി മുറ്റത്ത് നിന്ന് കളിക്കുകയാണെന്നായിരുന്നു മാതാപിതാക്കളുടെ ധാരണ. ഭിത്തിക്കും ഡോറിനുമിടയില്‍ കുടുങ്ങിപ്പോയ കുട്ടിക്ക് അവിടെ നിന്ന് രക്ഷപെടാന്‍ സാധിച്ചില്ല. ശ്വാസതടസം അനുഭവപ്പെട്ട് മിനിറ്റുകള്‍ക്കകം മരണം സംഭവിക്കുകയായിരുന്നു. ഫോറന്‍സിക് ലബോറട്ടറിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍‌ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Post a Comment

Previous Post Next Post