Top News

കുളിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു


കാസറകോട്: അണക്കെട്ടിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. ഇച്ചിലങ്കോട് ബംബ്രാണ അണക്കെട്ടിൽ കുളിക്കുന്നതിനിടയിലാണ് കുട്ടികൾ മുങ്ങി മരിച്ചത്.[www.malabarflash.com]


ബംബ്രാണ തുമ്പിയോട് ഹൗസിൽ ശരീഫിന്റെയും, തളങ്കര സ്വദേശിനി ശംഷാദയുടെയും മക്കളായ മക്കളായ ശദാദ് (13), ശഹാസ് (എട്ട്) എന്നിവരാണ് മരിച്ചത്.

ഞായറഴ്ച വൈകിട്ട് 5.45 മണിയോടെയാണ് സംഭവം. അണക്കെട്ടില്‍ കുളിക്കുന്നതിനിടെ കുട്ടികള്‍ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ നാട്ടുകാരെയും വീട്ടുകാരെയും വിവരമറിയിച്ചതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഫയര്‍ഫോഴ്‌സ് നടത്തിയ തിരച്ചിലില്‍ ഇരുവരുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.

പോസ്​റ്റ്​മോർട്ടത്തിനായി മൃതദേഹങ്ങൾ കാസർകോട്​ ജനറൽ ആശുപത്രിയിലേക്കു മാറ്റി. സഹോദരൻ: ശഹ്​ലബ്

Post a Comment

Previous Post Next Post