Top News

ഐശ്വര്യ കേരള യാത്രയുടെ പോസ്റ്ററുകളില്‍ നിന്ന് എം കെ മുനീറിനെ ഒഴിവാക്കിയതിനെതിരേ യൂത്ത് ലീഗ്

മലപ്പുറം:  രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സോഷ്യല്‍ മീഡിയ പോസ്റ്ററുകളില്‍ നിന്ന് എം കെ മുനീറിനെ ഒഴിവാക്കിയതിനെതിരേ യൂത്ത് ലീഗ്. മുനീറിനെ ജാഥയുടെ ഉപനായകനാക്കാത്തതിലും യൂത്ത് ലീഗിന് വിമര്‍ശനമുണ്ട്.[www.malabarflash.com]


പ്രതിപക്ഷ ഉപനേതാവായി നിയമസഭയിൽ മുസ്ലീം ലീ​ഗിനെ നയിച്ച മുനീറിനോട് കാണിക്കുന്നത് അനീതിയാണെന്ന് യൂത്ത് ലീ​ഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂർ ഫെയ്സ്ബുക്കിൽ കുറിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ചിത്രത്തിന് അർഹിക്കുന്ന പ്രാധാന്യം കിട്ടിയില്ലെന്നും വിമർശനമുണ്ട്. മുനീറിന്റെ ചിത്രം ഉൾക്കൊള്ളിക്കാൻ യു.ഡി.എഫ് നേതൃത്വം തയ്യാറാവണമെന്നും ആഷിഖ് കുറിച്ചു.

അതേസമയം ആരോപണം അനാവശ്യമാണെന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പക്ഷം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും മാത്രമാണ് നിലവിൽ മുസ്ലീം ലീ​ഗ് പ്രതിനിധികളായി യു.ഡി.എഫ് പോസ്റ്ററിൽ ഇടംപിടിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പരാമർശിച്ചിരിക്കുന്ന നേതാക്കളുടെ കൂട്ടത്തിലും മുനീറിന്റെ പേരില്ല. വിമർശനം ഉയർന്നതിന് പിന്നാലെ മുനീറിന്റെ പേര് ചെന്നിത്തല എഫ്.ബി പോസ്റ്റിൽ പിന്നീട് ഉൾപ്പെടുത്തി.

Post a Comment

Previous Post Next Post