Top News

കൊറോണപ്പേടി; മുപ്പതുകാരന്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് എയര്‍പോര്‍ട്ടില്‍ ഒളിച്ചിരുന്നത് മൂന്നു മാസം

കോവിഡ് ബാധിക്കുമെന്ന് ഭയന്ന് ഒരാള്‍ വീട്ടില്‍ പോവാതെ എയര്‍പോര്‍ട്ടില്‍ ഒളിച്ചിരുന്നത് മൂന്ന് മാസം. കാലിഫോര്‍ണിയയില്‍ നിന്നുള്ള ആദിത്യ ഉദയ് സിംഗ് എന്ന എന്ന 33 കാരനാണ് ചിക്കാഗോയിലെ ഒഹാരൊ എയര്‍പോര്‍ട്ട് അധികൃതരുടെ കണ്ണുവെട്ടിച്ച് മൂന്ന് മാസം എയര്‍പോര്‍ട്ടില്‍ കഴിച്ചുകൂട്ടിയത്. ഒടുവില്‍ കഴിഞ്ഞ ദിവസം ഇയാള്‍ പോലീസ് പിടയിലാവുകയായിരുന്നു. സെക്യൂരിറ്റി മേഖലകളില്‍ കടന്നു കയറിയെന്നാരോപിച്ചാണ് അറസ്റ്റ്.[www.malabarflash.com]


കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19 നാണ് ഇദ്ദേഹം എയര്‍പോര്‍ട്ടില്‍ എത്തിയത്. പിന്നീട് ഇവിടത്തെ സെക്യൂരിറ്റി സോണില്‍ ഒളിച്ചു കഴിയുകയായിരുന്നു ഇദ്ദേഹം. എയര്‍പോര്‍ട്ടിലെ ഒരു ഓപ്പറേഷന്‍ മാനേജരുടെ ഐഡി കാര്‍ഡ് കൈവശപ്പെടുത്തിയാണ് ഇദ്ദേഹം ഇത്രയും നാള്‍ ഇവിടെ കഴിഞ്ഞത്. ഐഡി കാര്‍ഡ് ഒക്ടോബര്‍ മാസം മുതല്‍ കാണാനില്ലായിരുന്നെന്നാണ് ഈ ഓപ്പറേഷന്‍ മാനേജര്‍ പറയുന്നത്.

ചിക്കാഗോ ട്രിബ്യൂണിന്റെ റിപ്പോര്‍ട്ട് പ്രകാരം കോവിഡ് മൂലം വീട്ടില്‍ പോവാന്‍ ഭയമായിരുന്നതിനാലാണ് വീട്ടില്‍ പോവാഞ്ഞതെന്നാണ് ഉദയ് സിംഗ് അഭിഭാഷകരോട് പറഞ്ഞത്. ഉദയ് സിംഗിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ ജഡ്ജ് ആശ്ചര്യപ്പെടുകയാണുണ്ടായത്. എങ്ങനെയാണ് മൂന്ന് മാസം ജീവനക്കാരനല്ലാത്ത ഒരാള്‍ക്ക് എയര്‍പോര്‍ട്ടില്‍ ഒളിച്ചു കഴിയാനായതെന്ന് ഹരജി പരിഗണിക്കവെ കോടതി ചോദിച്ചു. ക്രിമിനന്‍ പശ്ചാത്തലമൊന്നുമില്ലാത്ത ഉദയ് സിംഗിന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post