NEWS UPDATE

6/recent/ticker-posts

ജന പ്രതിനിധികൾക്ക് മുമ്പിൽ വികസന കാഴ്ചപ്പാടുകൾ മുന്നോട്ട് വെച്ചു മുഹിമ്മാത്ത്

പുത്തിഗെ: പുതുതായി ചുമതലയേറ്റ ജന പ്രതിനിധികൾക്ക് മുമ്പിൽ നാടിൻറെ വികസന കാഴ്ചപ്പാടുകൾ പങ്ക് വെച്ചു മുഹിമ്മാത്ത് നേതൃത്വം. മുഹിമ്മാത്ത് ക്യാമ്പസിൽ പുത്തിഗെ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ പ്രതിനിധികൾക്കും നൽകിയ സ്വീകരണ സംഗമത്തിലാണ് വികസന രേഖ കൈമാറിയത്.[www.malabarflash.com]


വിദ്യാഭ്യാസം ,തൊഴിൽ ,കാർഷികം സാംസ്കാരികം ,സാമൂഹ്യ സുരക്ഷാ തുടങ്ങിയ മേഖലകളിൽ ക്രിയാത്മ നിർദേശങ്ങളടങ്ങിയതാണ് മുഹിമ്മാത്ത് വികസന രേഖ.റോഡ് ,കുടിവെള്ളം ,അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകൾ നേരിടുന്ന പ്രശ്നങ്ങളും കർമ്മ രേഖ വരച്ചു കാട്ടുന്നു.

സംഗമം മുഹിമ്മാത്ത് ജനറൽ സെക്രട്ടറി ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉത്ഘാടനം ചെയ്തു മുഹിമ്മാത്ത് പി.ആർ. സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ അധ്യക്ഷത വഹിച്ചു . ജനറൽ മാനേജർ ഉമർ സഖാഫി കർണൂർ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആൾവക്ക് വികസന രേഖ കൈമാറി .ജനങ്ങളും ജന പ്രതിനിധികളും ഒത്തു ചേർന്നുള്ള സമഗ്ര വികസനമാണ് പുത്തിഗെയിൽ ലക്ഷ്യം വെക്കുന്നതെന്ന് പ്രസിഡന്റ് സുബ്ബണ്ണ ആൾവ നന്ദി പ്രസംഗത്തിൽ പറഞ്ഞു .

മുഹിമ്മാത്ത് സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ വിഷയാവതരണം നടത്തി.പുത്തിഗെ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഗംഗാധര (ചെന്നിക്കൊഡ് ) , ശാന്തി വൈ (ധർമ്മത്തട്ക്ക ),ആഷിഫ് അലി സി .എം (ദേരഡക്ക ),അനിത എം (ബാഡൂർ ), അബ്ദുൽ മജീദ് എം (മുഗു ), ജയന്തി (ഉറുമി), പാലാക്ഷ റായ് (ഊജംപദവ് ), കാവ്യശ്രീ പി .കെ ( സീതാങ്കോളി ), ജനാർദ്ദ പൂജാരി (കണ്ണൂർ), അനിത ശ്രീ (എടനാട് ), ജയന്തി (മുകാരികണ്ട ), കേശവ എസ് .ആർ (പുത്തിഗെ), പ്രേമ പി .വി (അംഗഡിമുഗർ ) എന്നിവർ ചര്ച്ചയിൽ പങ്കെടുത്തു.

പ്രതിനിധികൾക്ക് മുഹിമ്മാത്ത് വൈ .പ്രസിഡണ്ടുമാരായ സയ്യിദ് ഹബീബുൽ അഹ്ദൽ തങ്ങൾ, സി .എൻ അബ്ദുൽ കാദിർ മാസ്റ്റർ , കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈ പ്രസിഡന്റ് കന്തൽ സൂപ്പി മദനി, മുഹിമ്മാത്ത് പി .ആർ സെക്രട്ടറി അബ്ദുൽ കാദിർ സഖാഫി മൊഗ്രാൽ, സെക്രട്ടറി ബഷീർ പുളിക്കൂർ എന്നിവർ മുഹിമ്മാത്തിന്റെ ഉപഹാരം സമർപ്പിച്ചു. മൂസ സഖാഫി കളത്തൂർ സ്വാഗതതം പറഞ്ഞു

Post a Comment

0 Comments