NEWS UPDATE

6/recent/ticker-posts

കുമ്പളയിൽ കിടപ്പു രോഗികൾക്ക് ഭക്ഷ്യകിറ്റും ,പുതപ്പും നൽകി പാലിയേറ്റീവ് ദിനാചരണം

\കുമ്പള: കിടപ്പു രോഗികൾക്ക് ഭക്ഷ്യകിറ്റും, പുതപ്പും, പ്രോട്ടീൻ പൗഡറും നൽകി പാലിയേറ്റിവ് ദിനം ആചരിച്ചു.കുമ്പള സി.എച്ച്.സി,ആരിക്കാടി പി.എച്ച്.സി ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.[www.malabarflash.com]


ഗ്രാമ പഞ്ചായത്തിൽ 568 പാലിയേറ്റീവ് രോഗികളിൽ 156 കിടപ്പു രോഗികളാണ്.
126 കാൻസർരാഗികളും,16 ഡയാലിസിസ് ചെയ്യുന്ന കിഡ്നി രോഗികളുമുണ്ട്
ആരോഗ്യപ്രവർത്തകർ സംഭരിച്ച സാധനങ്ങൾ രോഗികളുടെ വീടുകളിൽ എത്തിച്ചു നൽകും.

കുമ്പള സി.എച്ച്.സി യിലെ ജീവനക്കാർ,മൊഗ്രാൽ ദേശീയവേദി,കുമ്പള വ്യാപാരി വ്യവസായി, ക്യാരിഫ്രഷ് തുടങ്ങിയ വ്യക്തികളും സംഘടനകളുമാണ് രോഗികൾക്ക് ആവശ്യമുള്ള സാധനങ്ങൾ നൽകിയത്.

കുമ്പള സി.എച്ച്.സിയിൽ വെച്ച് നടന്ന പരിപാടി പ്രസിഡന്റ് യു.പി. താഹിറ ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്സൺ പ്രേമാവതി അദ്ധ്യക്ഷം വഹിച്ചു.  ബ്ലോക്ക് ഹെൽത്ത്സൂപ്പർവൈസർ സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ പ്രസംഗിച്ചു.

മെഡിക്കൽ ഓഫീസർ ഡോ:കെ.ദിവാകരറൈ പാലിയേറ്റീവ് ദിന സന്ദേശം നൽകി. ആരിക്കാടി മെഡിക്കൽ ഓഫീസർ ഡോ: സുബ്ബഗട്ടി,പി.എച്ച്.എൻ സൂപ്പർവൈസർ ജൈനമ്മ തോമസ്,ഹെൽത്ത് ഇൻസ്പെക്ടർ കുര്യക്കോസ് ഈപ്പൻ,പാലിയേറ്റീവ് നഴ്സുമാരാ സ്മിതമോൾ സബാസ്റ്റ്യൻ,കലാവതി  എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments