NEWS UPDATE

6/recent/ticker-posts

കെഎ ഗഫൂറിൻ്റെ കലാജീവിതം ഡോക്യുമെൻ്ററി ചിത്രീകരണം തുടങ്ങി

ഉദുമ: പ്രമുഖ കാർട്ടൂണിസ്റ്റും ഉദുമ ഗവ.ഹൈസ്ക്കൂളിലെ ചിത്രകലാധ്യാപകനുമായിരുന്ന കെഎ ഗഫൂറി ൻ്റെ കലാജീവിതത്തെ ആസ്പദമാക്കി മാഷിൻ്റെ ശിഷ്യൻമാർ തയ്യാറാക്കുന്ന ഡോക്യുമെൻ്ററിയുടെ ചിത്രീകരണം തുടങ്ങി.[www.malabarflash.com]

ഫെബ്രുവരിയിൽ ആലപ്പുഴയിൽ നടക്കുന്ന അന്താരാഷ്ട്ര കലാ പ്രദർശനത്തിൽ കെഎ ഗഫൂറിൻ്റെ വരകൾ പ്രദർശിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ കലയെയും ചിത്രകലാ ജീവിതത്തെയും ആസ്പദമാക്കി അസ്ഹാബുൽ കഹ്ഫ് എന്ന പേരിൽ ഡോക്യുമെൻ്ററി തയ്യാറാക്കുന്നത്.

സ്വിച്ച് ഓൺ കർമ്മം ഉദുമ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി നിർവഹിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഖാദർ മാങ്ങാട് അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുൽ അഷറഫ് സ്വാഗതം പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ഗീതാകൃഷ്ണൻ, ഉദുമ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെഎ മുഹമ്മദലി, എംഎ റഹിമാൻ, ജിബി വത്സൻ പ്രസംഗിച്ചു.

ഉദുമ ഗവ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഡോ.എം ലളിത, ഹെഡ്മാസ്റ്റർ ടിവി മധുസൂദനൻ പ്രസംഗിച്ചു. കെഎ ഗഫൂർ, എംഎ ഹസ്സൻ, കെഎ ഷുക്കൂർ, ബിഎം സാദിഖ്, കെ വിശാലാക്ഷൻ, ജയന്തി അശോകൻ, മോഹനചന്ദ്രൻ , സചീന്ദ്രൻ കാറഡുക്ക, എംഎ ഹമീദലി, ഷംസുദ്ദീൻ ഓർബിറ്റ്, മുജീബ് മാങ്ങാട്, രചന അബ്ബാസ്, ബദ്റു കണ്ണംകുളം, കെഎ റിയാസ് തുടങ്ങിയവർ സംബന്ധിച്ചു.

മാങ്ങാട് രത്നാകരൻ, ജയൻ മാങ്ങാട്, ബാര ഭാസ്കരൻ, റിത്തു, രാജൻ കാരി മൂല,
ആർഎസ് ശ്രീവത്സൻ, ജിബി വത്സൻ, ജിൽ ജിത്ത്, ഇന്ദ്രൻ, ഡോ.അബ്ദുൽ അഷറഫ്,  എംഎ ഹമീദലി, രചന അബ്ബാസ്, സചീന്ദ്രൻ കാറഡുക്ക, പി വിശാ
ലാക്ഷൻ, ബിഎം സാദിഖ്, എം എ ഹസ്സൻ, എന്നിവരാണ് ഡോക്യുമെൻ്ററിയുടെ അണിയറ പ്രവർത്തകർ.

Post a Comment

0 Comments