Top News

പാക്കിസ്ഥാനി ലിഫ്റ്റ് നൽകി, പാസ്പോർട്ട് വണ്ടിയിൽ മറന്നുവച്ചു; സഹായം തേടി മലയാളി

ദുബൈ:  മലയാളി യുവാവ് ലിഫ്റ്റ് ചോദിച്ച് കയറിയത് പാക്കിസ്ഥാനിയുടെ ട്രക്കിൽ. അയാളുടെ മഹാനമനസ്കത കൊണ്ട് കിലോ മീറ്ററുകൾ യാത്ര ചെയ്ത് സുരക്ഷിതമായി സ്ഥലത്തെത്തിയെങ്കിലും പാസ്പോർട് ട്രക്കിൽ മറന്നുപോയി. എന്നാൽ, ഡ്രൈവറുടെ ഒരു വിവരവും കൈയിലില്ലാത്തതിനാൽ പാസ്പോർട്ട് തിരികെ ലഭിക്കാൻ അലയുകയാണ് ഈ മലയാളി യുവാവിപ്പോൾ.[www.malabarflash.com]


കണ്ണൂർ ഇരിട്ടി സ്വദേശി ഹനീഫയ്ക്കാണ് അമളി പിണഞ്ഞത്. ദുബൈ–ഹത്ത ഒമാൻ അതിർത്തിയിൽ നിന്ന് ജബൽ അലിയിലേയ്ക്ക് വരാനായിരുന്നു മറ്റു വാഹനങ്ങളെ ആശ്രയിച്ചത്. ഒരു ലിഫ്റ്റിനായി കൈ കാണിച്ചപ്പോൾ പാക്കിസ്ഥാനി ഓടിച്ച ട്രക്ക് നിർത്തി. കൈയിലുണ്ടായിരുന്ന പാസ്പോർട്ട് വണ്ടിയുടെ ഡാഷ് ബോർഡിന്റെ മുകളിൽ വയ്ക്കുകയും ചെയ്തു.

എന്നാൽ അതെടുക്കാതെയായിരുന്നു ഹനീഫ തന്റെ സ്ഥലത്ത് ഇറങ്ങിയത്. വാഹനത്തിന്റെ നമ്പരോ, ഡ്രൈവറുടെ ഫോൺ നമ്പരോ കുറിച്ചെടുത്തിരുന്നില്ല. എന്നാൽ, താൻ മലയാളിയാണെന്ന് അറിയാവുന്ന ഡ്രൈവർ ഏതെങ്കിലും മലയാളിയുമായി ബന്ധപ്പെടാൻ സാധ്യതയുണ്ടെന്നും അങ്ങനെ ചെയ്താൽ അവർ തന്നെ ബന്ധപ്പെടണമെന്നും ഹനീഫ അഭ്യർഥിക്കുന്നു. 
ഫോൺ: 058 8370088 (ഹനീഫ), 0561559711 (അസീസ്).

Post a Comment

Previous Post Next Post