NEWS UPDATE

6/recent/ticker-posts

ബംഗളൂരുവിൽ ഫുട്​പാത്തിലെ കേബിളിൽ കുരുങ്ങി വീണ കണ്ണൂര്‍ സ്വദേശിയായ യുവാവ് വാഹനമിടിച്ച്​ മരിച്ചു

ബംഗളൂരു: ബി.പി.എം.പി അധികൃതരുടെ അനാസ്​ഥയിൽ പൊലിഞ്ഞത്​ മലയാളി യുവാവിന്റെ ജീവൻ. ഫുട്പാത്തിൽ താഴ്​ന്നുകിടന്ന കേബിളിൽ കാൽ കുരുങ്ങി റോഡിലേക്ക്​ വീണ യുവാവിനെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബംഗളൂരു ഹൊരമാവിൽ ഹാർഡ്​ വെയർ ഷോപ്പ്​ നടത്തുന്ന കണ്ണൂർ കണ്ണവം സ്വദേശി അൻസാർ (35) ആണ്​ ദാരുണ അപകടത്തിൽ മരിച്ചത്​.[www.malabarflash.com]


ഹൊരമാവ്​ ലിങ്ക്​ റോഡിൽ അംബേദ്​കർ ആശുപത്രിക്ക്​ സമീപം ഞായറാഴ്​ച രാവിലെ ​10.30ഓടെയാണ്​ അപകടം. അൻസാറിനെ ഇടിച്ച വാഹനം നിർത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ അൻസാറിനെ ഉടൻ അംബേദ്​കർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പത്തു വർഷത്തോളമായി ബംഗളൂരുവിലുള്ള അന്‍സാർ കണ്ണവം കക്കറയില്‍ അബ്​ദുല്ലയുടെയും സൈനബയുടെയും മകനാണ്. 
ഭാര്യ: റഹിമ. മക്കൾ: റിസ്​ല ഷംറീൻ, സഹ്​റ മെഹക്​, സൻഹ മെഹറിൻ, രഹ്​ന മെഹ്​വിഷ്​, മുഹമ്മദ്​.

സഹോദരങ്ങൾ: നിസാര്‍, റാഫി, റഹീം, ആരിഫ. 

അംബേദ്കര്‍ ആശുപത്രിയിൽ രാത്രി പോസ്​റ്റ്​മോർട്ടം പൂർത്തിയാക്കിയ മൃതദേഹം കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ സ്വദേശത്തേക്ക്​ കൊണ്ടുപോയി. ഖബറടക്കം തിങ്കളാഴ്​ച കണ്ണവം വെളുമ്പത്ത്​ ജുമാമസ്​ജിദ്​ ഖബർസ്​ഥാനിൽ.

Post a Comment

0 Comments