NEWS UPDATE

6/recent/ticker-posts

സു​ഹൃ​ത്തു​ക്ക​ൾ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

മ​ല​പ്പു​റം: സു​ഹൃ​ത്തു​ക്ക​ൾ കൊ​ല​പ്പെ​ടു​ത്തി കി​ണ​റ്റി​ൽ ത​ള്ളി​യ എ​ട​പ്പാ​ൾ കി​ഴ​ക്കേ​വ​ള​പ്പി​ൽ ഹ​നീ​ഫ​യു​ടെ മ​ക​ൻ ഇ​ർ​ഷാ​ദിന്റെ ​ (25) മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ചോ​ടെ​യാ​ണ്​ എ​ട​പ്പാ​ൾ പൂ​ക്ക​ര​ത്ത​റ​യി​ലെ മാ​ലി​ന്യം നി​റ​ഞ്ഞ, 14 കോ​ൽ താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ​നി​ന്ന്​ ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്.[www.malabarflash.com]

18 മ​ണി​ക്കൂ​ർ ​നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ൽ കി​ട്ടി​യ മൃ​ത​ദേ​ഹ​ത്തി​ൽ ജീ​ർ​ണി​ച്ച് എ​ല്ലു​ക​ൾ കാ​ണു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. തി​രൂ​ർ ഡി​വൈ.​എ​സ്.​പി സു​രേ​ഷ് ബാ​ബു​വിന്റെ  നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്ര​തി​ക​ളാ​യ എ​ട​പ്പാ​ൾ വ​ട്ടം​കു​ളം അ​ധി​കാ​ര​ത്തു​പ​ടി സു​ഭാ​ഷ് (35), മേ​നോ​ൻ​പ​റ​മ്പി​ൽ എ​ബി​ൻ (27) എ​ന്നി​വ​രു​ടെ മൊ​ഴി​യ​നു​സ​രി​ച്ചാ​യി​രു​ന്നു തി​ര​ച്ചി​ൽ.

പ​ഞ്ച​ലോ​ഹ​വി​ഗ്ര​ഹം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​തി​ക​ൾ ഇ​ർ​ഷാ​ദി​ൽ​നി​ന്ന് അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ വാ​ങ്ങി​യി​രു​ന്നു. ജൂ​ൺ 11 രാ​ത്രി ഒ​മ്പ​തി​ന്​ വി​ഗ്ര​ഹം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് കാ​റി​ൽ കൊ​ണ്ടു​പോ​യി വ​ട്ടം​കു​ള​ത്തെ വാ​ട​ക വീ​ട്ടി​ലെ​ത്തി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ പു​ല​ർ​ച്ച മൂ​ന്നോ​ടെ കാ​റി​ൽ കൊ​ണ്ടു​വ​ന്ന മൃ​ത​ദേ​ഹം പൂ​ക്ക​ര​ത്ത​റ​യി​ലെ കി​ണ​റ്റി​ൽ ത​ള്ളി​യെ​ന്നാ​ണ് മൊ​ഴി.
ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ മാ​ലി​ന്യം കോ​രാ​ൻ ചാ​വ​ക്കാ​ട്ടു​നി​ന്ന്​ യ​ന്ത്ര​മെ​ത്തി​ച്ച്​ തി​ര​ച്ചി​ലി​ന്​ വേ​ഗം കൂ​ട്ടു​ക​യാ​യി​രു​ന്നു. ഫോ​റ​ൻ​സി​ക് വി​ഭാ​ഗം ഡോ. ​ഗി​രീ​ഷ്, ശ്രു​തി, സ​യ​ൻ​റി​ഫി​ക് ഓ​ഫി​സ​ർ ഡോ. ​ത്വ​യ്യി​ബ എ​ന്നി​വ​ർ പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. പ്രാ​ഥ​മി​ക തെ​ളി​വെ​ടു​പ്പി​നു​ശേ​ഷം വൈ​കീ​ട്ട്​ ആ​റോ​ടെ മൃ​ത​ദേ​ഹം തൃ​ശൂ​ർ മു​ള​ങ്കു​ന്ന​ത്തു​കാ​വ് ആ​ശു​പ​ത്രി മോ​ർ​ച്ച​യി​ലേ​ക്ക് മാ​റ്റി. 

ജി​ല്ല പോലീസ് മേ​ധാ​വി യു. ​അ​ബ്​​ദു​ല്‍ക​രീ​മിന്റെ മേ​ല്‍നോ​ട്ട​ത്തി​ല്‍, തി​രൂ​ര്‍ ഡി​വൈ.​എ​സ്.​പി കെ.​എ. സു​രേ​ഷ്ബാ​ബു, ബ​ഷീ​ര്‍ ചി​റ​ക്ക​ല്‍, എ​സ്.​െ​എ​മാ​രാ​യ വി​ജി​ത്ത്, ഹ​രി​ഹ​ര​സു​നു, എ.​എ​സ്.ഐ ​മാ​രാ​യ ശ്രീ​ലേ​ഷ്, സ​ജീ​വ്, സി.​പി.​ഒ​മാ​രാ​യ അ​രു​ണ്‍ ചോ​ല​ക്ക​ല്‍, ഡി​വൈ.​എ​സ്.​പി സ്​​ക്വാ​ഡ്​ അം​ഗ​ങ്ങ​ളാ​യ രാ​ജേ​ഷ്, പ്ര​മോ​ദ്, ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​ന്വേ​ഷ​ണം.

Post a Comment

0 Comments