Top News

വിവാഹ ഹാളില്‍ സ്ഫോടനം; അഞ്ച് സ്ത്രീകള്‍ കൊല്ലപ്പെട്ടു

സനാ: യെമനിലെ ഹൊദെയ്ദ സിറ്റിയില്‍ ബോംബ് സ്‌ഫോടനം. അഞ്ച് സ്ത്രീകള്‍ കൊല്ലപ്പെടുകയും 26ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.[www.malabarflash.com]

പുതുവത്സര ദിനത്തില്‍ ഒരു വിവാഹ ഹാളിലാണ് സ്‌ഫോടനമുണ്ടായതെന്നും എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. പരുക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. 

ദക്ഷിണമേഖലയിലെ ആദേനില്‍ വിമാനത്താവളത്തിലുണ്ടായ സ്ഫോടനത്തില്‍ 26 പേര്‍ കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് വിവാഹ ഹാളിലും സ്ഫോടനമുണ്ടായത്. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്കില്ലെന്ന് ഹൂതി വിമതര്‍ പറഞ്ഞു.

Post a Comment

Previous Post Next Post