Top News

അബ്ദുല്‍ റഹ്മാന്‍ ഔഫിന്റെ കൊലപാതകം; ജനാധിപത്യത്തോടുള്ള വെല്ലുവിളി- പള്ളങ്കോട്

കാസറകോട്‌
: രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ സുന്നി പ്രസ്ഥാനത്തില്‍ സജീവമായൊരു പ്രവര്‍ത്തകനെ അതി നിഷ്ഠൂരമായി കൊലപ്പെടുത്തിയ സംഭവം ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് കേരളാ മുസ് ലിം ജമാഅത്ത് സംസ്ഥാന നിര്‍വാഹക സമിതി അംഗം പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി അഭിപ്രായപ്പെട്ടു.[www.malabarflash.com]


പഴയ കടപ്പുറത്തെ അബ്ദുല്‍ റഹ്മാന്‍ ഔഫ് എസ് എസ് എഫിലൂടെ വളര്‍ന്ന് ഡിവിഷന്‍ സെക്രട്ടറിവരെയായി സുന്നി പ്രസ്ഥാനത്തിന് ആത്മാര്‍ത്ഥമായി നേതൃത്വം നല്‍കിയ പ്രവര്‍ത്തകനായിരുന്നു. ശേഷം ജോലിയാവശ്യാര്‍ത്ഥം വിദേശത്ത് പോയപ്പോഴും പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. എല്ലാവരോടും വിനയത്തോടെ മാത്രം പെരുമാറുന്ന നല്ല സ്വഭാവത്തിന്റെ ഉടമ കൂടിയായിരുന്നു.

രാഷ്ട്രീയ തിരിച്ചടികളെ ജനാധിപത്യ രീതിയില്‍ പ്രതികരിക്കുന്നതിന് പകരം മത രാഷ്ട്രീയ വാദികളുടെ പ്രവര്‍ത്തന രീതി സ്വീകരിക്കുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. നിഷ്‌കളങ്കനായ ഒരു സുന്നി പ്രവര്‍ത്തകനെ രാഷ്ട്രീയത്തിന്റെ നിറം ചാര്‍ത്തി ഇരുട്ടിന്റെ മറവില്‍ കൊലക്കത്തിക്കിരയാക്കിയത് സുന്നി പ്രസ്ഥാനത്തോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികളുടെ ഒറ്റക്കെട്ടായ ശബ്ദമുയരണം അദ്ദേഹം പറഞ്ഞു. 

അബ്ദുല്‍ റഹ്മാന്‍ ഔഫിന്റെ കൊലപാതകത്തില്‍ എസ് വൈ എസും എസ് എസ് എഫും പ്രതിശേധിച്ചു.
രാഷ്ട്രീയ അരും കൊലക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് എസ് വൈ ' എസ് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post