കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കല്ലുരാവിയില്‍ മുസ്‌ലിം ലീഗ് -ഐഎന്‍എല്‍ സംഘര്‍ഷം ഐഎന്‍എല്‍ പ്രവര്‍ത്തകന്‍ കുത്തേററ് മരിച്ചു.[www.malabarflash.com]
പഴയകടപ്പുറത്തെ മുണ്ടത്തോട് ഔഫ് അബ്ദുല്‍റഹിമാന്‍ (32) ആണ് മരിച്ചത്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ഇര്‍ശാദിന് ഗുരുതരമായി പരിക്കേററിട്ടുണ്ട്.
കുത്തേറ്റ് വീണ് കിടക്കുകയായിരുന്ന ഔഫിനെ നാട്ടുകാരായ ചിലര്‍ ഉടന്‍ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പൊഴെക്കും മരണപ്പെടുകയായിരുന്നു.
കല്ലൂരാവി കുഞ്ഞബ്ദുല്ല മുസ‌്ലിയാരുടെയും ആഇശയുടെയും മകനാണ്. ഭാര്യ: ശാഹിന. സഹോദരി: ജുവൈരിയ.
വെട്ടേറ്റ ലീഗ് പ്രവര്‍ത്തകന്‍ ഇര്‍ഷാദിന്റെ നിലയും അതീവ ഗുരുതരമാണ്. തദ്ദേശ തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് വിവരം.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. എം.പി. വിനോദ്, എസ്.ഐ. വിനോദ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. എം.പി. വിനോദ്, എസ്.ഐ. വിനോദ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
0 Comments