കൊച്ചി: ഫാഷൻ ഗോൾഡ് തട്ടിപ്പു കേസിൽ എം.സി.ഖമറുദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.[www.malabarflash.com]
കൂടുതൽ കേസുകളിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യേണ്ടതുണ്ടെന്നും സമൂഹത്തിൽ സ്വാധീന ശേഷിയുള്ള വ്യക്തിയായതിനാൽ ഇപ്പോൾ ജാമ്യം അനുവദിക്കുന്നത് കേസുകളെ ദോഷമായി ബാധിക്കുമെന്നുമുള്ള സർക്കാരിന്റെ വാദം അംഗീകരിച്ചാണു കോടതി ജാമ്യാപേക്ഷ തള്ളിയത്.
വൻ സാമ്പത്തിക ക്രമക്കേടാണ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും കൂടുതൽ പേർ പരാതിയുമായി വന്ന് കേസുകൾ റജിസ്റ്റർ ചെയ്യുന്നുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
അതേസമയം, ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് എംഎൽഎ കോടതിയെ അറിയിച്ചിരുന്നു. ഈ ഘട്ടത്തിൽ ആവശ്യമെങ്കിൽ ചികിത്സാ സഹായം നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്.
0 Comments