തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികളായ ഫാ. തോമസ് എം. കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജീവപര്യന്തം തടവ്. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി കെ. സനിൽകുമാർ ആണ് ശിക്ഷ വിധിച്ചത്.[www.malabarflash.com]
കോട്ടൂരിന് ഐ.പി.സി 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ), 449 (വധശ്രമത്തിനായി അതിക്രമിച്ച് കടക്കൽ), സെഫിക്ക് 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ) എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
കോട്ടൂരിന് ഐ.പി.സി 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ), 449 (വധശ്രമത്തിനായി അതിക്രമിച്ച് കടക്കൽ), സെഫിക്ക് 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ) എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
പ്രതികളുടെ അവിഹിതബന്ധം നേരിൽ കണ്ട വിരോധത്തെ തുടർന്ന് അഭയയെ തലയ്ക്കടിച്ച് കൊന്ന് കിണറ്റിലിട്ടെന്നാണ് പ്രോസിക്യൂഷൻ കേസ്.

Post a Comment