NEWS UPDATE

6/recent/ticker-posts

യുവതിയെ അപമാനിക്കുകയും ട്രാഫിക് പോലിസുകാരനെ ബൈക്ക് ഇടിപ്പിക്കുകയും ചെയ്ത ശേഷം രക്ഷപെട്ട പ്രതി പോലിസ് പിടിയില്‍

കൊച്ചി: എറണാകുളത്ത് വെച്ച് യുവതിയെ അപമാനിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലിസ് ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ചശേഷം വാഹനം ഉപേക്ഷിച്ച് രക്ഷ പെട്ട പ്രതികളില്‍ ഒരാളെ സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]

വൈപ്പിന്‍ ഞാറക്കല്‍ പുളിക്കതുണ്ടിയില്‍ വീട്ടില്‍ അലക്‌സ് ദേവസി(25)യെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഈമാസം ആദ്യം ഹൈകോര്‍ട്ട് ജംഗ്ഷന് സമീപം ഗോശ്രീ റോഡില്‍ വച്ച് ബൈക്കിലെത്തിയ പ്രതികള്‍ യുവതിയെ അപമാനിച്ച ശേഷം രക്ഷപെട്ടിരുന്നു.സംഭവത്തില്‍ സെന്‍ട്രല്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഒരാഴ്ച മുമ്പ് മാധവ ഫര്‍മസി ജംഗ്ഷനില്‍ വാഹന പരിശോധന ഡ്യൂട്ടിക്കിടെ ട്രാഫിക് പോലിസ് ഉദ്യോഗസ്ഥനെ ബൈക്കിടിപ്പിച്ച സംഭവമുണ്ടായത്.

വാഹനപരിശോധനയ്ക്കിടെ നമ്പര്‍ പ്ലേറ്റ് ഇല്ലാതെ വന്ന വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നതിനിടെ ആണ് പോലീസുദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ച് വീഴിച്ച ശേഷം പ്രതികള്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് പ്രതികള്‍ റോഡരികില്‍ ബൈക്ക് ഉപേക്ഷിച്ചു കടന്നു. പരാതിക്കാരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ സഞ്ചരിച്ച ബൈക്കുകളുടെ നമ്പര്‍ കേന്ദ്രീകരിച്ചും, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റില്‍ ആയത്.

പോലിസുദ്യോഗസ്ഥനെ വാഹനം ഇടുപ്പിച്ച ശേഷം പ്രതികള്‍ പവര്‍ ഹൗസ് റോഡില്‍ നിന്നും മറ്റൊരു ബൈക്ക് മോഷ്ടിച്ചാണ് രക്ഷപെട്ടത്. ഇതിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പവര്‍ ഹൗസ് റോഡില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായാണ് പ്രതിയെ അറസ്റ്റ് ചെയ്ത്.

Post a Comment

0 Comments