ഗൂഡല്ലൂർ: വയനാട് അതിർത്തി പ്രദേശമായ തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തില്‍ അച്ഛനും മകനും കൊല്ലപ്പെട്ടു. ഗൂഡല്ലൂര്‍ ചേരങ്കോട് ആനന്ദ്‌രാജ്, മകന്‍ പ്രശാന്ത് എന്നിവരാണ് മരിച്ചത്.[www.malabarflash.com]
ഞായറാഴ്ച വൈകീട്ട് വീട്ടിലേക്കു നടന്നുപോകുന്നതിനിടെ ഇരുവരും കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു.
കലക്ടർ ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥർ എത്തിയതിനു ശേഷം മാത്രമേ മൃതദേഹങ്ങൾ മാറ്റാൻ അനുവദിക്കുകയുള്ളു എന്ന നിലപാടിലാണ് നാട്ടുകാർ.
ഒരു മാസത്തിനിടെ നാലുപേരാണ് ഇവിടെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
Post a Comment