NEWS UPDATE

6/recent/ticker-posts

സൗദിയില്‍ നിന്ന് വിദേശത്തേക്കുള്ള വിമാന യാത്രാവിലക്ക് പിന്‍വലിച്ചു

ജിദ്ദ: സൗദിയില്‍ നിന്ന് വിദേശത്തേക്കുള്ള വിമാന യാത്രാവിലക്ക് പിന്‍വലിച്ചു ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ യാത്രക്കാര്‍ക്ക് സൗദിയിലേക്കുളള പ്രവേശന വിലക്ക് തുടരും.[www.malabarflash.com] 


ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഈ മാസം 21-നാണ് സൗദി അറേബ്യ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ അടക്കാന്‍ തീരുമാനിച്ചത്.

ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം സൗദിയിലുളള വിദേശികള്‍ക്ക് രാജ്യം വിടാന്‍ അനുമതി നല്‍കും. വിദേശങ്ങളില്‍ നിന്നുളള വിമാനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമെങ്കിലും സൗദിയിലേക്ക് യാത്രക്കാരെ കൊണ്ടുവരാന്‍ അനുമതിയില്ല.

സൗദിയിലേക്കു വരുന്ന വിമാനത്തിലെ ജീവനക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കണം. ജീവനക്കാര്‍ വിമാനത്തിന് പുറത്തിറങ്ങാനും എയര്‍പോര്‍ട്ട് ജീവനക്കാരുമായി ബന്ധപ്പെടാനും പാടില്ല.

ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലെ വിമാനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. അതേസമയം, ജിസിസി രാജ്യങ്ങളില്‍ നിന്നുളള വിമാനങ്ങള്‍ക്ക് സൗദി അറേബ്യ പ്രവേശനം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍.

Post a Comment

0 Comments