Top News

കാസര്‍കോട് നഗരസഭ; അഡ്വ. വി.എം മുനീര്‍ ചെയര്‍മാനാകും സംസീദ ഫിറോസ് വൈസ്‌ ചെയര്‍പേഴ്‌സണ്‍

കാസർകോട്: കാസർകോട് നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് അഡ്വ.വി.എം മുനീറിനെയും വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് സംസീദ ഫിറോസിനെയും മത്സരിപ്പിക്കാൻ മുസ്ലിം ലീഗ് ജില്ലാപാർലിമെന്ററി ബോർഡ് യോഗം തീരുമാനിച്ചു.[www.malabarflash.com]


മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റായ വി.എം മുനീർ ഇരുപത്തി നാലാം വാർഡായ ഖാസിലെയിനിൽ നിന്നാണ് ഇപ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ടത് മുന്നാം വാർഡായ അഡ്ക്കത്ത്ബയലിൽ നിന്നാണ് സംസീദ തെരഞ്ഞെടുക്കപ്പെട്ടത് ഓഫീസ് മാനേജ്മെന്റിൽ ബിരുദദാരിയാണ്.

സി.ടി. അഹമ്മദലി, സി.കെ. സുബൈർ, ടി.ഇ. അബ്ദുല്ല, എ. അബ്ദുൽ റഹ്മാൻ, കല്ലട്ര മാഹിൻ ഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ എന്നിവരടങ്ങിയ പാർലി മെൻ്ററിബോർഡാണ് പ്രഖ്യാപിച്ചത്.

Post a Comment

Previous Post Next Post