ഹൈദരാബാദ്: ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന കോണ്‍ഗ്രസിന് തിരിച്ചടി. പാര്‍ട്ടി നേതാവും മുന്‍ സിറ്റി മേയറുമായ ബന്ധ കാര്‍ത്തിക റെഡ്ഡി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു.[www.malabarflash.com]
തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നതിനിടെയാണ് പ്രമുഖ നേതാവിന്റെ രാജി. കാര്‍ത്തിക റെഡ്ഡിയോടൊപ്പം ഭര്‍ത്താവ് ചന്ദ്ര റെഡ്ഡിയും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.
തിരഞ്ഞെടുപ്പില്‍ മൽസരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ടിആര്‍എസ് പുറത്തുവിട്ടു. 45 സ്ഥാനാര്‍ത്ഥികളുടെ പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. തെലുങ്കുദേശം പാര്‍ട്ടിയുടെ പട്ടിക നേരത്തേ പുറത്ത് വിട്ടിരുന്നു. ഡിസംബര്‍ ഒന്നിനാണ് തിരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ ടിആര്‍എസ് ആണ് ഭരണത്തിലെത്തിയത്. 150ല്‍ 99 സീറ്റ് കരസ്ഥമാക്കിയായിരുന്നു വിജയം.
Post a Comment