മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 24 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ചൊവ്വാഴ്ച രാത്രി ദുബൈയില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് വടകര സ്വദേശി സൈനുല്‍ ആബിദില്‍ (46) നിന്നാണ് 470 ഗ്രാം സ്വര്‍ണം പിടിച്ചത്.[www.malabarflash.com]
പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം പ്ലാസ്റ്റിക് ജാറിനുള്ളില്‍ ഒളിപ്പിച്ച നിലയിയിരുന്നു. സ്വര്‍ണത്തിന് 24,30,840 രൂപ വില വരും.
കസ്റ്റംസ് അസി. കമ്മിഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ എന്‍.സി പ്രശാന്ത്, പി. ജ്യോതിലക്ഷ്മി, ഇന്‍സ്‌പെക്ടര്‍മാരായ പ്രകാശന്‍ കൂടപ്രം, ഗുര്‍മീത് സിങ്, മനീഷ് കുമാര്‍ ഖട്ടാന, അശോക് കുമാര്‍, ഹെഡ് ഹവില്‍ദാര്‍ സി.വി ശശീന്ദ്രന്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.

Post a Comment