NEWS UPDATE

6/recent/ticker-posts

കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ നെഗറ്റീവായ യുവാവ് ന്യുമോണിയ ബാധിച്ച് മരണപ്പെട്ടു

കാസര്‍കോട്: കോവിഡ് ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ നെഗറ്റീവായ യുവാവ് ന്യുമോണിയ ബാധിച്ച് മരണപ്പെട്ടു. കാസര്‍കോട് മത്സ്യമാര്‍ക്കറ്റിലെ മത്സ്യത്തൊഴിലാളിയും തായലങ്ങാടിയിലെ അമീര്‍-സക്കീന ദമ്പതികളുടെ മകനുമായ റുമാസ് (34) ആണ് ചൊവ്വാഴ്ച വൈകിട്ടോടെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ വെച്ച് മരണപ്പെട്ടത്.[www.malabarflah.com]


രണ്ടാഴ്ചമുമ്പാണ് റുമാസിനെ കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവായിരുന്നു. ഇതിനിടയിലാണ് ന്യുമോണിയ ബാധിച്ചത്.

ഒരു വര്‍ഷം മുമ്പാണ് വിവാഹിതനായത്. ഭാര്യ: മിസ് രിയ.
സഹോദരങ്ങള്‍: ഷാനവാസ്, മുംതാസ്, ലൈലാസ്, ബല്‍ക്കീസ്, നര്‍ഗീസ്, സൈനാസ്.

എന്‍.വൈ.എല്‍ ജില്ലാ ട്രഷറര്‍ സിദ്ദീഖ് ചേരങ്കൈയുടെ ഭാര്യാസഹോദരനാണ് റുമാസ്.

Post a Comment

0 Comments